പ്രതിമാസം 3 ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍, നാടുകടത്തല്‍ നടപടികള്‍ കര്‍ശനമാക്കി ജര്‍മന്‍ സര്‍ക്കാര്‍
ബര്‍ലിന്‍: ജര്‍മ്മനിയില്‍ അഭയം തേടുകയും എന്നാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത അഫ്ഗാന്‍ പൗരന്മാരെ തിരികെ സ്വന്തം നാട്ടിലേക്ക് നാടുകടത്തുന്നതിനുള്ള (Deportation) നടപടികള്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ ശക്തമാക്കിയിരിയ്ക്കയാണ്. പ്രതിമാസം മൂന്ന് ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ വരെ ഇതിനായി സര്‍വീസ് നടത്താന്‍ പദ്ധതിയിട്ടു.
പ്രത്യേക എയര്‍ ബ്രിഡ്ജ്: അതീവ സുരക്ഷാ ഭീഷണിയുള്ളവരെയും കസ്ററഡിയിലുള്ള കുറ്റവാളികളെയും ലക്ഷ്യമിട്ട് ആഴ്ചയിലൊരിക്കല്‍ എന്നോണം ഒരു 'ഡീപോര്‍ട്ടേഷന്‍ എയര്‍ ബ്രിഡ്ജ്' സ്ഥാപിക്കാനാണ് ജര്‍മ്മനി ലക്ഷ്യമിടുന്നത്.
നിലവില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത കുറഞ്ഞത് 100 അഫ്ഗാന്‍ പൗരന്മാരെ ഉടനടി നാടുകടത്താന്‍ ലിസ്ററ് തയ്യാറാക്കിയിട്ടുണ്ട്. ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് പുറമെ കൊമേഴ്സ്യല്‍ ഫ്ലൈറ്റുകള്‍ വഴിയും ഇവരെ കയറ്റിവിടും.

കഴിഞ്ഞ ദിവസം ജര്‍മനി 32 അഫ്ഗാന്‍ പൗരന്മാരെക്കൂടി നാടുകടത്തിയിരുന്നു. താലിബാനുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കൊലപാതകം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയവരെയാണ് തിരിച്ചയച്ചതെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

2021ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിനുശേഷം സുരക്ഷാകാരണങ്ങളാല്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്ന നാടുകടത്തല്‍ നടപടി 2024 ഓഗസ്ററ് 30നാണ് ജര്‍മനി പുനരാരംഭിച്ചത്.
- dated 22 Jun 2026

Comments:

Keywords: Germany - Otta Nottathil - deportation_germany_afgan_criminals_june_21_2026 Germany - Otta Nottathil - deportation_germany_afgan_criminals_june_21_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക
ജര്‍മ്മനിയില്‍ മുങ്ങിമരണം ; ഹൈഡല്‍ബര്‍ഗില്‍ നെക്കാര്‍ നദിയില്‍ മലയാളി മാസ്ററര്‍ ബിരുദ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ജര്‍മനിയുടെ "ലോകകപ്പ് ദുരന്തം"ത്തില്‍ ഞെട്ടി ആരാധകര്‍
ഒരു വിട്ടുവീഴ്ചയുമില്ല 33 ശുപാര്‍ശകളും അതേപടി നടപ്പിലാക്കും ജര്‍മ്മനിയില്‍ വിപ്ളവകരമായ പെന്‍ഷന്‍ പ്രഖ്യാപനവുമായി ചാന്‍സലര്‍
ജര്‍മ്മനിയില്‍ 'മിനി ജോബ്' സംവിധാനം നിര്‍ത്തലാക്കുന്നു ആരെയൊക്കെ ബാധിയ്ക്കും രക്ഷപെടാന്‍ മറ്റുവഴിയുണ്ടോ
ജര്‍മ്മനിയില്‍ ചരിത്രപരമായ ആരോഗ്യ പരിഷ്കരണം ഇന്‍ഷുറന്‍സ് തുകയില്‍ വന്‍ മാറ്റങ്ങള്‍ മരുന്നുകള്‍ക്ക് വില കൂടും